പേരാമ്പ്ര: എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയ യുവതി വടകര പൊലീസിന്റെ പിടിയിൽ. പേരാമ്പ്ര സ്വദേശി കീർത്തനയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും വടകര പൊലീസും ചേർന്നാണ് പേരാമ്പ്രയിൽ നിന്നും യുവതിയെ പിടികൂടിയത്.
എം.ഡി.എം.എ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞദിവസം ആവിക്കൽ സ്വദേശിയെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീർത്തനയിൽ എത്തിയത്.
എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസിൽ പേരാമ്പ്ര സ്വദേശിയായ യുവതി പിടിയിൽ
Jul 12, 2026, 5:08 am GMT+0000
payyolionline.in
വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ്. കെട്ടിടം യാത്രക്കാരുടെ വിശ്രമകേന്ദ്രമ ..
കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21-കാരനും മരിച്ചു
