എയര്‍ ഇന്ത്യ വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി; പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി

news image
Jan 4, 2024, 5:22 pm GMT+0000 payyolionline.in

ദുബൈ: എയര്‍ ഇന്ത്യ വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള വിമാനം ഡിസംബര്‍ 20നാണ് ദുബൈയില്‍ ഹാര്‍ഡ് ലാന്റ് ചെയ്തത്. എന്നാല്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകും വരെ പൈലറ്റിനെ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

 

ഇടിച്ചിറക്കിയ എ320 വിമാനം ഒരാഴ്ചയോളം ദുബൈയില്‍ നിര്‍ത്തിയിട്ട് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അധികൃതര്‍ അനുവദിച്ചത്. താരതമ്യേന പുതിയ വിമാനമായിരുന്നത് കൊണ്ടാണ് ഹാര്‍ഡ് ലാന്റിങ് ന‍ടത്തിയിട്ടും വിമാനത്തിന്റെ ലാന്റിങ് ഗിയറിന് തകരാറുകള്‍ സംഭവിക്കാതിരുന്നതെന്ന് ചില പൈലറ്റുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ നല്‍കുന്ന വിവരമനുസരിച്ച് ഈ വിമാനം പിന്നീട് ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe