എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സിപിഎം തിക്കോടി പടവലത്ത്കുനി ബ്രാഞ്ചിന്റെ ആദരം

news image
Jun 10, 2023, 4:00 am GMT+0000 payyolionline.in

തിക്കോടി :  എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സി പി ഐ എം  പടവലത്ത്കുനി ബ്രാഞ്ച് ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് പരിപാടി  ഉദ്ഘാടനം  ചെയതു.

 

എല്‍ സി  മെമ്പർ കെ വി സുരേഷ് അദ്ധ്യക്ഷം വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാഹിദ പി.പി സ്വാഗതം പറഞ്ഞു. എല്‍ സി സെക്രട്ടറി ബിജു കളത്തിൽ, വാർഡ് മെമ്പർ സന്തോഷ് തിക്കോടി, കുന്നുമ്മൽ അബദുറഹ്മാൻ, ഭാര്യ ജമീല ആശംസകൾ നേർന്നു.ബ്രാഞ്ച് പരിധിയിൽ വരുന്ന എസ് എസ് എല്‍ സി  പരീക്ഷയിൽ ഫുള്‍ എ പ്ലസ് നേടിയ 5 വിദ്യാർത്ഥികൾ , 9 A+ നേടിയ 2 വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയ 13 വിദ്യാർത്ഥികൾ പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ 3 വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. കയ്യാടത്ത് കുഞ്ഞികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe