പയ്യോളി: ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിൽ മൂന്ന് ദിവസമായി നടന്നുവന്ന നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) കോഴിക്കോട് ജില്ലാ ഇഗ്നൈറ്റ് സ്റ്റുഡന്റ് വോളണ്ടിയർ ക്യാമ്പിന്റെ ഒന്നാം ഘട്ടത്തിന് സമാപനമായി. സമാപന സമ്മേളനം എൻ.എസ്.എസ് കേരള-ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.സി. മുഹമ്മദ് സിറാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. വി. മനു മുഖ്യാതിഥിയായി പങ്കെടുത്തു. വോളണ്ടിയർ ലീഡർ ശ്രീഷ്ണവ് ക്യാമ്പ് അവലോകനവും (ബ്രീഫിംഗ്) നിഹാര ഗായത്രി ചിന്താപ്രഭാതവും അവതരിപ്പിച്ചു. കെ.എൻ. റഫീക്, പി.കെ. മുഹമ്മദ് റയീസ്, ഇ.കെ. ബ്രിജിത്ത്, റാഹില, മിനി, രാജേഷ് കുളങ്ങര, അസ്ലം ചാലുപറമ്പിൽ, എം. ഹാരീസ് എന്നിവർ ആശംസകൾ നേർന്നു. ജോന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ലീഡർ പാർവണ അനിൽ നന്ദിയും പറഞ്ഞു. തുടർന്ന് വോളണ്ടിയർമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ക്യാമ്പിന്റെ രണ്ടാം ഘട്ടം നവംബർ 17-ന് ആരംഭിക്കും.
എൻ.എസ്.എസ് ജില്ലാ ഇഗ്നൈറ്റ് വോളണ്ടിയർ ക്യാമ്പിന് ഇരിങ്ങലിൽ സമാപനം
Nov 12, 2026, 1:17 pm GMT+0000
payyolionline.in
വിദേശത്ത് പോകാൻ അനുമതി തേടി ടോമിൻ ജെ തച്ചങ്കരി; വാദങ്ങളിൽ വൈരുദ്ധ്യമുണ്ട്, അസ ..
വിയ്യൂർ ഒറോന്ത കുനി മന്ദാരം വീട്ടിൽ സാജേഷ് അന്തരിച്ചു
