എൻ.വൈ.സി. ജില്ലാ പഠന ശിബിരം അകലാപുഴയിൽ നാളെയും മറ്റന്നാളും

news image
Sep 19, 2024, 5:13 pm GMT+0000 payyolionline.in

തിക്കോടി: എൻ. വൈ.സി. കോഴിക്കോട് ജില്ലാ പഠന ശിബിരം നാളെയും മറ്റന്നാളും (വെള്ളി, ശനി) ദിവസങ്ങളിൽ അകലാപുഴയിൽ  നടക്കും. വെള്ളയാഴ്ച വൈകുന്നേരം പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന പഠനശിബിരം ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വെള്ളി ശനി ദിവസങ്ങളിൽ നടക്കുന്ന പഠനശിബിരത്തിൽ എൻ.സി.പി.യുടെയും എൻ.വൈ.സി.യുടെയും സംസ്ഥാന ജില്ലാ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്ത് സംസാരിക്കും വിവിധ കലാപരിപാടികളും നടക്കും.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.എം .സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe