പയ്യോളി: 31-ാം ഡിവിഷൻ എൽ ഡി എഫ് കമ്മിറ്റി നേതൃത്വത്തിൽ വി.എസ്സ് അച്യുതാനന്ദൻ അനുസ്മരണവും രാഷ്ട്രീയ വിശദീകരണ ചടങ്ങും അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം താഴെക്കുനി സുബിഷ ഷാജിയുടെ വീട്ടിൽ ചേർന്നു.
സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്സാരിച്ചു. രാഷ്ട്രീയ ജനതാദൾ പയ്യോളി മുൻസിപാലിറ്റി വൈസ് പ്രസിഡണ്ട് എം.ടി.കെ. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. സുരേഷ് ബാബു സ്വാഗത പ്രസംഗം നടത്തുകയും 33 ാം വാർഡ് കൗൺസിലർ ചെറിയാവി സുരേഷ് ബാബു, രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റിയംഗം രാജൻ കൊളാവിപാലം, എൻ.സി.പി മണ്ഡലം കമ്മിറ്റിയംഗം ഏവി ബാലകൃഷ്ണൻ ആശംസയും എം.ടി. സജിത്ത് നന്ദിയും പറഞ്ഞു.