പയ്യോളി: എ കണാരേട്ടൻ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യോളി ഏരിയയിലെ വിവിധ നഗറുകളിൽ കെഎസ്കെടിയു നേതൃത്വത്തിൽ ശുചീകരണം നടത്തി. കെഎസ്കെടിയു മൂടാടി മേഖല കമ്മറ്റി നേതൃത്വത്തിൽ മൊവിലൂർ കുന്ന് നഗർ ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി. ജില്ലാ ട്രഷറർ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ഒ രഘുനാഥ് അധ്യക്ഷനായി. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, ഏരിയ കമ്മിറ്റി അംഗം എം പി അഖില, കെ സത്യ ൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ട റി കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പയ്യോളി നോർത്ത്മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലം നഗർ ശുചീകരിച്ചു. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്തു.
എൻ ടി രാജൻ അധ്യക്ഷനായി. കെ വിനീത, കെ പി രോഹിണി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം പി ബാബു സ്വാഗതം പറഞ്ഞു. തുറയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്കൂൽവയൽ നഗർ ശുചീകരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ എം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ കെ കുമാരൻ അധ്യക്ഷനായി.രൂപേഷ് സ്വാതതംപറഞ്ഞു. ഏരിയയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലുംദിനാചരണത്തി ൻ്റെ ഭാഗമായി പതാക ഉയർത്തി.