എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്തു

news image
Jul 2, 2024, 4:12 am GMT+0000 payyolionline.in

മേപ്പയൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഹാസ് സി സ്വാഗതം അർപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു.

എഴുത്തുകാരനും അധ്യാപകനുമായ ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. സലഫിയ്യ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രൊഫ.സി കെ ഹസ്സൻ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പി ഇരിങ്ങത്ത് ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.കെ വിജയൻ, ഫിസിക്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഡോ.ആർ കെ സതീഷ് , നോഡൽ ഓഫീസർ കെ സുഭാഷ്, കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി വി എം ത്രേസ്യ, എഫ് ഐ യു ജി പി കോഡിനേറ്റർ രഗിഷ, മുൻ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ജൈസൽ എന്നിവർ സംസാരിച്ചു.

 

സ്റ്റാഫ് സെക്രട്ടറി മുനീർ കെ പരിപാടിക്ക് നന്ദി പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെ കലാ പരിപാടിയും നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe