പയ്യോളി: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കൊപ്പം മേലടി ബി.ആർ.സി തല ഓണാഘോഷം. ഓണച്ചങ്ങാതി എന്ന പേരിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഓണച്ചങ്ങാതി. സ്കൂളുകളിൽ നേരിട്ട് എത്തി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ പ്രയാസം അനുഭവപ്പെടുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഓണക്കിറ്റും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ബി.ആർ.സി പ്രവർത്തകരും ചേർന്ന് മേലടി .ബി.ആർ.സി.തല ഓണാഘോഷ പരിപാടി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ് കെ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ .അബ്ദുൾ ഹഖീം മുഖ്യാതിഥിയായി. ട്രെയ്നർമാരായ എം.കെ.രാഹുൽ, കെ.സുനിൽകുമാർ, അനീഷ് .പി, ജില്ലാ എ.ഇ വൈശാഖ് എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ എം.കെ സജിത കൃതജ്ഞത രേഖപ്പെടുത്തി.