പയ്യോളിയിൽ പി കെ ഗംഗാധരനെ അനുസ്മരിച്ച് കോൺഗ്രസ്‌

news image
Aug 27, 2023, 2:39 pm GMT+0000 payyolionline.in

പയ്യോളി: കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും ജനശ്രീ മിഷൻ മുൻ പയ്യോളി മണ്ഡലം ചെയർമാനുമായ പി കെ ഗംഗാധരന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, പുത്തുകാട്ട് രാമകൃഷ്ണൻ, പി.എം അഷറഫ്, മോളി പി എം, ഇ കെ ശ്രീധരരാജ്, മുജേഷ് ശാസ്ത്രീ, ഗീതാ ശ്രീജിത്ത്, സനൂപ് കോമത്ത്, എ കെ മുകുന്ദൻ , തൊടുവയൽ സദാനന്ദൻ, ഏഞ്ഞിലാടി അഹമ്മദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe