ഓപ്പറേഷൻ ആർക്കൻസ്റ്റോൺ:തൃശൂരിൽ സ്വർണ്ണാഭരണ ശാലകളിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ നികുതി വെട്ടിപ്പ്

news image
Aug 29, 2025, 11:25 am GMT+0000 payyolionline.in

തൃശ്ശൂര്‍ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ്. നികുതി വെട്ടിപ്പിൽ 2 കോടിയിൽ അധികം രൂപ നികുതി, പിഴ ഇനത്തിൽ സർക്കാരിലേയ്ക്ക് ഈടാക്കിയതായി ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.16 സ്വർണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ, നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 36 കിലോയോളം സ്വർണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe