ഓർമ്മകൾക്ക് മധുരമേകി അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം ശ്രദ്ധേയമായി

news image
Dec 22, 2024, 2:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടിൽ, നാരായണൻ നായർ ചെറിയാമൻകണ്ടി മീത്തൽ, നാരായണൻ നായർ പറമ്പടി, ദേവകിയമ്മ പറമ്പടി, ശാരദാമ്മ പനന്തോടി, ദാമോദരൻ വടക്കയിൽ എന്നിവരുടെ സാന്നിധ്യത്തിൽ രാരുകുട്ടി നായർ ഭദ്രദീപം കൊളുത്തി കൊണ്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

ദിനേശൻ പനന്തോടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ശേഷം മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ചെറിയാമൻ കണ്ടി മീത്തൽ കുടുംബാംഗങ്ങളായ അശ്വതി ബാലകൃഷ്ണൻ, യദു നന്ദൻഎം എം, ശരൺ, എസ് , ശ്രീലക്ഷ്മി ജെ എസ്, ശിവദേവ് എസ് ഡി, അർച്ചന രമേശൻ, ഹരിനന്ദ് പി എം എന്നിവരെ അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe