കണ്ണൂരിൽ നിയന്ത്രണംവിട്ട പാൽലോറി കടകൾ ഇടിച്ചുതകർത്തു; ഡ്രൈവർക്ക് പരുക്ക്

news image
Oct 3, 2022, 5:38 am GMT+0000 payyolionline.in

കണ്ണൂർ: ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട പാൽലോറി കടകൾ ഇടിച്ചുതകർത്തു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഫാന്‍സികട, ബേക്കറി ഉൾപ്പെടെ ഏഴു കടകളുടെ മുൻഭാഗം തകർന്നു. രണ്ടു വൈദ്യുതി തൂണുകളും ഇടിച്ചിട്ടു. ആളപായമില്ല.

പരുക്കേറ്റ ലോറി ഡ്രൈവറെ ചാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി പറയുന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. പുലര്‍ച്ചെ ആയതിനാല്‍ പരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe