മൂടാടി : പ്രൈമറി വിദ്യാലയം മുതൽ സമൂഹത്തിലെ ഇളം തലമുറയുടെ കൂട്ടായ്മകളിൽ പോലും രാസലഹരിഉൾപ്പെടെയുള്ള ലഹരികളുടെ നീരാളി പിടുത്തത്തിലേക്ക് അടിപ്പെട്ടു പോയ വർത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ നയിക്കണമെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സോമൻ കടലൂർ പ്രസ്താവിച്ചു.
വന്മുകം കോടിക്കൽ എ.എം.യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി- മൂടാടി ഗ്രാമപഞ്ചായത്തുകളുടെ തീർദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയാരിരുന്നു അദ്ദേഹം. തിക്കോടി ഡ്രൈവിങ് ബീച്ചിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. അബ്ദുൽ മജീദ്, അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. റംല, അങ്ങാടി മഹല്ല് ഖത്തീബ് അഹമ്മദ് ദാരിമി, പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്ത്, പി.പി. കുഞ്ഞമ്മത്, പി.പി.അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി.ഹാഷിം മാസ്റ്റർ സ്വാഗതവും പി.വി. അഫ്സൽ നന്ദിയും പറഞ്ഞു.