തിക്കോടി: വയനാട് സ്വദേശികളായ നാലു പേര്‍ മുങ്ങി മരിച്ച തിക്കോടി കല്ലകത്ത് കടപ്പുറത്ത് പ്രതിഷേധ സായാഹ്നവും മത്സ്യത്തൊഴിലാളികളായ രക്ഷാ പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വക്കറ്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
‘അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കുകയും, കല്ലകത്ത് എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് ആവിശ്യമായ സുരക്ഷാ ക്രമീകരണങ്ങളും പ്രാഥമിക സൗകര്യങ്ങളും പഞ്ചായത്ത് അടക്കമുള്ള ഉത്തരവാദിത്തമുള്ള അധികാരികള്‍ ഏര്‍പ്പെടുത്തണമെന്ന്’ പ്രവീണ്‍കുമാര്‍ ആവിശ്യപ്പെട്ടു.
സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പ്രദേശവാസികളെ ഡി.സി.സി പ്രസിഡന്‍റ് ഷാള്‍ അണിയിച്ച് ആദരിച്ചു.
മണ്ഡലം പ്രസിഡന്‍റ് ജയേന്ദ്രന്‍ തെക്കെകുറ്റി അധ്യക്ഷത വഹിച്ചു.
മഠത്തില്‍ രാജീവന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സിഅംഗം മഠത്തില്‍ നാണുമാസ്റ്റര്‍ , ഡി.സി.സി ജനറല്‍ സെക്രട്ടറി സന്തോഷ് തിക്കോടി , ബ്ളോക്ക് കമ്മറ്റി പ്രസിഡന്‍റ് കെ.ടി.വിനോദന്‍, ജില്ലാപഞ്ചായത്ത്അംഗം വി.പി.ദുല്‍ഖിഫില്‍, മുസ്ളീം ലീഗ് നേതാക്കളായ പി.വി.അബ്ദുള്‍ അസീസ്, ഹാഷിംകോയ തങ്ങള്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രേമബാലകൃഷ്ണന്‍, കെ.എം.സി.സി. ഭാരവാഹിയായ അസീസ് തിക്കോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പള്ളിക്കര വി.പി.നാസര്‍ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി .
പാര്‍ട്ടിയുടെ മണ്ഡലം ബ്ളോക്ക് ഭാരവാഹികളും അംഗങ്ങളുമായ നിരവധിപേര്‍ പ്രതിഷേധ സായാഹ്നത്തില്‍ പങ്കാളികളായി.