പയ്യോളി: കളരിപ്പടി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാതയ്ക്ക് ഇരുവശവും താൽകാലിക ബസ് വെയിറ്റിംഗ് ഷെഡ്ഡുകൾ നിർമ്മിച്ചു. നാഷണൽ ഹൈവേ യുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബസ് യാത്രികർക്ക് ഏറ്റവും ഗുണകരമായ രീതിയിലാണ് ഈ വെയിറ്റിങ് ഷെഡ്ഡുകൾ നിർമ്മിച്ചിരിക്കുന്നത്. സ്വയം സഹായസംഘം പ്രസിഡന്റ് പി ടി സത്യൻ, സെക്രട്ടറി കെ പി ആശിഷ് എന്നിവർ നേതൃത്വം നൽകി.
കെ സി രാജീവൻ, പി പി മോഹൻദാസ്, പ്രകാശൻ കൂവിൽ, വിശ്വനാഥൻ ഉണു ത്താളി, ഹരിപ്രസാദ്, ബിനീഷ് കെ കെ, സുബീഷ് കെ കെ, ശ്രീശാന്ത് എം ടി, കുഞ്ഞിരാമൻ ചാത്തങ്ങോത്ത്, അക്ഷയ്, വിഘ്‌നേഷ് എന്നിവർ പങ്കെടുത്തു.