കാസർകോട് മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു

news image
Jul 3, 2023, 1:24 pm GMT+0000 payyolionline.in

കാസർകോട് : കനത്ത മഴയിലും കാറ്റിലും പുത്തിഗെയിൽ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. അംഗഡിമൊഗറിലെ ബി.എം.യൂസഫ് – ഫാത്തിമ സൈനബ ദമ്പതികളുടെ മകളാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരുക്കേറ്റു. .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe