തൃക്കോട്ടൂർ ഗുരുക്കൾ കാവ് വനവൽക്കരണ പരിപാടി ഉദ്ഘാടനം

news image
Jul 3, 2023, 1:08 pm GMT+0000 payyolionline.in

തിക്കോടി : 2023 വനമഹോത്സവത്തിൻ്റെ ഭാഗമായി തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം കമ്മിറ്റിയുടേയും തിക്കോടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ തൃക്കോട്ടൂർ ഗുരുക്കൾ കാവ് വനവൽക്കരണ പരിപാടി രാവിലെ 11 മണിക്ക് എ. കെ.ദാമോദരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ജമീല സമദ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.

ചടങ്ങിൽ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ ,വാർഡ് മെമ്പർ  ജയകൃഷ്ണൻ ചെറുകുറ്റി , വി . ടി.ഗോപാലൻ മാസ്റർ എന്നിവർ സംസാരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe