കീഴൂർ ശിവക്ഷേത്രത്തിൽ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹം ജൂൺ 25 മുതൽ ജൂലൈ രണ്ടു വരെ

news image
Jun 17, 2023, 12:35 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പതിനാറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ജൂൺ 25 മുതൽ ജൂലൈ രണ്ടു വരെ നടക്കും. മൊളേരി രഞ്ജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇതോടനുബന്ധിച്ച് നടത്തുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര കീഴൂർ പൂവെടിത്തറ തച്ചൻകുന്ന് ചെട്ടിത്തരയ്ക്കൽ എന്നിവിടങ്ങളിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെടും.

6 മണിക്ക്  തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിയിക്കും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി മെമ്പർ ലോഹ്യ അസിസ്റ്റൻറ് കമ്മീഷണർ കെ കെ പ്രദീപ് കുമാർ മുഖ്യ അതിഥികൾ ആയിരിക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ പ്രതിഭകളെയും മെചടങ്ങിൽ ആദരിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe