പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ഇരുപതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രം മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി.

തന്ത്രിയുടെ അസാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു
ട്രസ് ബോർഡ് ചെയർമാൻ ആർ രമേശൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗം ടി എൻ കെ ശശീന്ദ്രൻ മുഖ്യ അതിഥിയായിരുന്നു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. യജ്ഞാചാര്യ രമാദേവി തൃപ്പൂണിത്തറ ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തി.
കെ വി കരുണാകരൻ നായർ, കപ്പന വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
യജ്ഞം മുപ്പതിന് സമാപിക്കും. യജ്ഞത്തിന് മുന്നോടിയായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.