പയ്യോളി: കീഴൂർ ശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ഇന്ന് നടന്നു. രാവിലെ കാഴ്ച ശീവേലി, അനൂപ് ചാക്യാരുടെ പാഠകം, വലിയവട്ടിളം പായസ നിവേദ്യത്തോടെയുള്ള ഉച്ചപൂജ , പ്രസാദഊട്ട് എന്നിവ നടന്നു.
വൈകുന്നേരം നടന്ന ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാർച്ചന ഭക്തി നിർഭരമായി. തുടർന്ന് 7 മണിക്ക് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, രാത്രി 10ന് സദനം സുരേഷ് മാരാർ കലാമണ്ഡലം എന്നിവരുടെ ഇരട്ടത്തായമ്പക, വിളക്കിൻ എഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെയാണ് പള്ളിവേട്ട.
കീഴൂർ ആറാട്ട് മഹോത്സവം; പള്ളിവേട്ട നാളെ
പയ്യോളി : കീഴൂർ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നാളെ പള്ളിവേട്ട നടക്കും. രാവിലെ 10 30 ന് അക്ഷര സ്ലോക സദസ്സ് തുടർന്ന് നവകം പഞ്ചഗവ്യം വിശേഷാൽ വലിയവട്ടിളം പായസ നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 12ന് പ്രസാദഊട്ട്, വൈകിട്ട് 4ന് പള്ളിമഞ്ചൽ വരവ്, തിരുവാ യുദ്ധം വരവ്, നിലക്കളി വരവ് , കാഴ്ച ശീവേലി, 6 30ന് ഡാൻസ് നൈറ്റ്, രാത്രി 8ന് പള്ളി വേട്ടയ്ക്ക് എഴുന്നള്ളിപ്പ് തുടർന്ന് വിളക്കെഴുന്നള്ളിപ്പും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും. ഞായറാഴ്ച നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നതാണ്.