കുടിവെള്ളം, ടൂറിസം, പാർപ്പിടം തുടങ്ങിയവക്ക് ഊന്നൽ നൽകും: പയ്യോളി നഗരസഭ ബജറ്റ്

news image
Mar 25, 2025, 2:08 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭയുടെ നിലവിലെ ഭരണസമിതിയുടെ അവസാന ബജറ്റ് നഗരസഭ വൈസ് ചെയർപേഴസൺ പത്മശ്രീ പള്ളിവളപ്പിൽ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഷ്‌റഫ്‌ കോട്ടക്കൽ, മഹിജ എടോളി, പി എം ഹരിദാസൻ, ഷെജ്മിന അസ്സയിനാർ , പി എം റിയാസ്, എന്നിവരും കൗൺസിലർമാരും പങ്കെടുത്തു.

ബജറ്റിൽ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ഷോപ്പിംഗ് കോംപ്ലക്ക്സ്, നഗരസഭ മത്സ്യ മാർക്കറ്റ്, നവീകരിച്ചബസ്റ്റാന്റ് , സ്റ്റേഡിയം തുടങ്ങിയവയ്ക്ക് മൂന്നര കോടി രൂപയും, അംഗനവാടികൾ കൃഷിഭവൻ വിവിധ ആശുപത്രികൾ ഉൾപ്പെടെ ഉള്ള സ്ഥാപങ്ങൾക്ക് ഒന്നര കോടി രൂപയും മാതൃക പ്രവർത്തങ്ങളുമായി മുന്നേറുന്ന ആരോഗ്യം ശുചിത്വ മേഖലകൾക്ക് കെ എസ് ഡിബ്ലിയു എം പി പദ്ധതിക്ക്‌ ഒന്നേമുക്കാൽ കോടി രൂപയും വിവിധ ആശുപത്രി വികസനത്തിനായും മറ്റ് പാലിയേറ്റീവ് പ്രവർത്തങ്ങൾക്കും ഒരു കോടി രൂപയും വകയിരുത്തി. പയ്യോളി നഗരസഭ നേരിടുന്ന ഏറ്റവും രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഇത്തവണ ഒരു അറുതി വരുത്താൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.

പരിഹരമായി കിഴക്കൻ മേഖലയിൽ അമൃത് പദ്ധതിയും തീരദേശകുടിവെള്ള പദ്ധതിയും ഉടൻ യാഥാർഥ്യമാവും. കൂടാതെ ഭവന രഹിതർക്ക് ഒരാശ്വാസമാവാൻ പാർപ്പിട പദ്ധതികൾക്കും സാമൂഹ്യ ക്ഷേമത്തിനും പട്ടിക ജാതി വിഭാഗങ്ങളുടെയും മത്സ്യ മേഖലയിലും കാർഷിക മൃഗ സംരക്ഷണ മേഖലയിലും ടൂറിസത്തിനും ഇത്തവണ കൂടുതൽ ഊന്നൽ കൊടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe