തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ നവീന വിജയൻ എഴുത്തിന്റെ വഴികളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.
വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലെ കുട്ടികളാണ് കയ്യെഴുത്ത് മാഗസിൻ തയ്യാറാക്കിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹെൽഗ ലക്ഷ്മി മാഗസിൻ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രധാന അധ്യാപിക ഒകെ ഷിഖ, സ്റ്റാഫ് സെക്രട്ടറി മിനി എസ്ആർ ജി കൺവീനർ ടിപി ലത ,
ആൻസി , രാജേഷ് കുമാർ ,വി. ആർ പ്രേംജിത്ത് എന്നിവർ സംസാരിച്ചു.