നമ്മുടെ അടുക്കളയില്‍ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് ഉലുവ. കറിയ്ക്ക് രുചി കൂട്ടാന്‍ ഉലുവ ഉപയോഗിക്കുന്നത് പതിവ് രീതിയാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്തു വെച്ച ഉലുവ നിങ്ങല്‍ കഴിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്.
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ഉലുവ. ഈ ഉലുവ കുതിര്‍ത്തത് കഴിക്കുന്നത് പ്രധാനമായും നിങ്ങളുടെ അസിഡിറ്റി കുറക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. കൂടാതെ കുതിര്‍ത്ത ഉലുവയില്‍ 30 മുതല്‍ 40 ശതമാനം വരെ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കുതിര്‍ത്ത ഉലുവ കഴിക്കുന്നത് വഴി സാധ്യമാകുന്നുഉലുവയില് ധാരാളം നാരുങ്ങള് അടങ്ങിയതിനാല്‍ കുതിര്‍ത്തു കഴിക്കുന്നതിന്റെ ഫലമായി ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് വഴി മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയാനും ഇടയാകും. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി കൂട്ടാനും കുതിര്‍ത്ത ഉലുവ കഴിക്കുന്നത് വഴി സാധിക്കും.
വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളുമായി സമ്പന്നമായ ഉലുവ കുതിര്‍ത്ത് കഴിക്കുന്നതു വഴിയുള്ള ആരോഗ്യങ്ങള്‍ ഗുണങ്ങള്‍ മനസിലായല്ലോ. അപ്പോള്‍ രാത്രി ഒരു ടീസ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതില്ക്കാന് വച്ച ശേഷം രാവിലെ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കു. മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ ഒരു ഡയറ്റീഷനെയോ ഡോക്ടറെയോ സമീപിച്ചതിനു ശേഷം മാത്രം കഴിക്കുക..