കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ ( കെ ജി എച്ച് ഡി എസ് ഇ യു) സി. ഐ.ടി. യു കൊയിലാണ്ടി യൂണിറ്റ് സമ്മേളനം താലൂക്ക് ആശുപത്രിയിൽ നടന്നു.
തുച്ഛമായ വേതനം ലഭിക്കുന്ന ആശുപത്രി ജീവനക്കാർക്ക് നിയമപ്രകാരം ബാധകമാകാത്ത ഉത്തരവുകൾ ചൂണ്ടിക്കാട്ടിയുളള പിരിച്ചുവിടൽ ഭീഷണി നേരിട്ട് വരുകയാണ്. ഇതിനെതിരായ ചെറുത്തുനിൽപ്പും തൊഴിൽ സുരക്ഷിതത്വത്തിനും ആനുകൂല്യങ്ങൾക്കുമായുളള പ്രക്ഷോഭ സമരങ്ങൾക്കും ഇനി നേതൃത്വം നൽകുമെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സമ്മേളനം അറിയിച്ചു.
പുതിയ ചെത്തു തൊഴിലാളി മന്ദിരം സി. ഐ.ടി. യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. സി. ഐ.ടി. യു ഏരിയ പ്രസിഡണ്ട് എൻ കെ ഭാസ്കരൻ, കെ ജി എച്ച് ഡി എസ് ഇ യു . ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി , നന്ദകുമാർ ഒഞ്ചിയം, ജില്ലാ കമ്മിറ്റിയംഗം രാജീവൻ തുടങ്ങിയവർ സംസാരിച്ചു. യുകെ പവിത്രൻ അധ്യക്ഷൻ വഹിച്ച സമ്മേളനത്തിൽ പുതിയ സെക്രട്ടറിയായി എപി ലെജിഷ, പ്രസിഡണ്ട് യു കെ പവിത്രൻ, ട്രഷറർ എംഎം. നന്ദകുമാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.