കെ.എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ മുൻസിപ്പൽ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു

news image
Jul 15, 2026, 2:29 pm GMT+0000 payyolionline.in

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പയ്യോളി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.കെ. സദാനന്ദൻ സ്വാഗതം ആശംസിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ‘വയോജനങ്ങളും പുതുതലമുറയും’ എന്ന വിഷയത്തിൽ ഡോ. സൂര്യനാരായണൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ടി.കെ. ചന്ദ്രശേഖരൻ ആദരിച്ചു. പുതിയ അംഗങ്ങളെ കെ.ടി. ചന്ദ്രൻ മാസ്റ്റർ സദസ്സിന് പരിചയപ്പെടുത്തി. ഡോ. ഓഷിയയെ ബ്ലോക്ക് സെക്രട്ടറി എ.കെ. ജനാർദ്ദനൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഭാരവാഹികളായ എം.എ. വിജയൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, പദ്മ ടീച്ചർ, അബ്ദുൽ കരീം, കെ.പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe