.
പയ്യോളി:കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ . കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭിന്നശേഷി വിഷയം പരിഹരിക്കുക, കെ ടെറ്റ് സുപ്രീം കോടതി വിധിന്യായത്തിൻ്റെ പ്രതിസന്ധികൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
ധർണ്ണാ സമരം കെ.എസ്. ടി.എ കോഴിക്കോട് ജില്ലാ എക്സി.അംഗം ഡി.കെ ബിജു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് പി.രമേശൻ മാസ്റ്റർ അധ്യക്ഷം വഹിച്ച ചടങ്ങിൽ, ജില്ലാ എക്സി.അംഗം എസ്.കെ ശ്രീലേഷ് , ട്രഷറർ ഷാജി .കെ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എസ്.ടി എ മേലടി സബ്ജില്ലാ സെക്രട്ടറി പി .അനീഷ് സ്വാഗതവും പയ്യോളി ബ്രാഞ്ച് സെക്രട്ടറി ഷൈബു കെ.വി നന്ദിയും രേഖപ്പെടുത്തി