കരാട്ടെ അദ്ധ്യാപകന്‍ മഹമൂദ് ഷെരീഫിന് പെരുമ പയ്യോളി യുഎഇ കമ്മിറ്റിയുടെ ആദരവ്

news image
Jun 14, 2023, 1:24 am GMT+0000 payyolionline.in

ദുബായ്: പയ്യോളി സ്വദേശിയും കരാട്ടെ എന്ന ആയോധനകലയുടെ മലബാറിലെ പ്രചാരകനും അന്താരാഷ്ട്ര കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ്റുമായ കെ എം ഷെരീഫ് സാഹിബിനെ പെരുമ പയ്യോളി യുഎഇ കമ്മിറ്റി ആദരിച്ചു.

ഇന്ത്യയുടെ മുൻ പ്രസിഡണ്ട് എപിജെ അബ്ദുൽ കലാം, അമേരിക്കൻ മുൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ, മുൻ കേരള മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവരടക്കം പല പ്രമുഖരുടെ കയ്യിൽ നിന്നും പ്രശസ്തിപത്രം ഏറ്റുവാങ്ങിയ കെ എം ഷരീഫ് പി ടി ഉഷ അടക്കം നിരവധി പ്രശസ്തരുടെ ഗുരുവുമാണ്.

പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ മുഹമ്മദ് സാജിദ് അദ്ദേഹത്തെ പരിചയപ്പെടുത്തി. ബഷീർ തിക്കോടി പൊന്നാട അണിയിച്ചു. സത്യൻ പള്ളിക്കര ഉപഹാരം സമർപ്പിച്ചു. സുരേഷ്, മൊയ്‌ദീൻ പട്ടായി, ഫിറോസ്, ഫൈസൽ തിക്കോടി, നൗഷർ, പവിത്രൻ, മൊയ്‌ദു, സുരേന്ദ്രൻ, നിഷാദ്, ഗഫൂർ ടി കെ, റയീസ് കൂടാതെ അദ്ദേഹത്തിന്റെ കുടുംബവും ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ വേണു അയനിക്കാട് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe