പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, 2024 മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പി .എഫ്. ആർ .ഡി. എ നിയമം പിൻവലിക്കുക, എന്നീ ആവശ്യങ്ങളാണ് കൺവെൻഷൻ മുന്നോട്ടുവച്ചത്.
സംഘടനയുടെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി രൂപം കൊടുത്ത ലൈബ്രറി യുടെ ഉദ്ഘാടനവും കൺവെൻഷനിൽ നടന്നു. വീടിനോട് അനുബന്ധിച്ചുള്ള കുളവും സ്ഥലവും തുറയൂർ നിവാസികൾക്ക് ദാഹജലം എത്തിക്കാൻ ദാനമായി നൽകിയ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇല്ലത്ത് രാധാകൃഷ്ണനെ ബ്ലോക്ക് രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്റർ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എൻ .കെ ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ ,സാംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി,വനിതാ വേദി ചെയർ പേഴ്സൺ വി.വനജ, ബ്ലോക്ക് ട്രഷറർ ഡി. സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.