കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ പ്രതിഷേധം

news image
Jul 5, 2025, 1:43 pm GMT+0000 payyolionline.in

പയ്യോളി: ഓണക്കാലത്ത് മുൻഗണനേതരകാർഡുകൾക്ക് അഞ്ച് കിലോ വീതം അരിനൽകാനു ള്ള വിഹിതം അനുവദിക്കണമെന്ന കേരള സർക്കാറിൻ്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്കെടിയു പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ജനതയ്ക്ക്അരി നിഷേധിച്ച കേന്ദ്രസർക്കാർനടപടിക്കെതിരെ            കെഎസ്കെടിയു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുന്നു

ഏരിയ പ്രസിഡൻറ്  ഒ.രഘുനാഥ് അധ്യക്ഷനായി. കെ കെ ശശി, എം പി ബാബു , എം വി ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതവും എം എൻ മിനി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe