കേന്ദ്ര സർക്കാരിൻ്റെ കുർസി ബച്ചാവോ, പ്രധാനമന്ത്രി ബച്ചാവോ ബജറ്റിനെതിരെ തിക്കോടിയിൽ സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

news image
Jul 26, 2024, 4:10 am GMT+0000 payyolionline.in

തിക്കോടി: കേന്ദ്ര സർക്കാരിൻ്റെ കുർസി ബച്ചാവോ, പ്രധാനമന്ത്രി ബച്ചാവോ ജനവിരുദ്ധ ബജറ്റിനെതിരെ തിക്കോടിയിൽ സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ എം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. ആര്‍. വിശ്വൻ പ്രതിഷേധ കൂട്ടായ്മയിൽ അദ്ധ്യക്ഷനായി. കെ.വി. രാജീവൻ , പി. പി ഷാഹിദ ,മിനി ഭഗവതി കണ്ടി , ഗിരീഷ് ചെത്തിൽ , വി.കെ അതുൽ, കെ.കെ ബാലകൃഷ്ണൻ,  എൻ.കെ റഹീസ്, പി.വി അനീഷ്, പി .ടി ശ്രീനി, രവീന്ദ്രൻ എം.കെ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe