പന്തലായനി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്കിന്റെ ഏകദിന ശില്പശാല സംസ്ഥാന നിർവ്വാഹക സമിതി അംഗം സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ. കെ. മാരാർ അധ്യക്ഷനായ ചടങ്ങിൽ, സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.
സംഘടനാ പ്രവർത്തനം, സംഘടനാ ചരിത്രം, പെൻഷൻ കാരും വിവര സാങ്കേതികവിദ്യയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, പി. ദാമോദരൻ മാസ്റ്റർ, ശ്രീധരൻ അമ്പാടി എന്നിവർ ക്ലാസെടുത്തു. ടി. സുരേന്ദ്രൻ മാസ്റ്റർ, ചോ. നോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ഇ. ഗംഗാധരൻ നായർ തുടങ്ങിയവരും പ്രസംഗിച്ചു