കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

news image
Dec 17, 2022, 4:34 pm GMT+0000 payyolionline.in

കൊച്ചി: പുതുവത്സര ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച എം ഡി എം എ കൊച്ചിയിൽ പൊലീസ് പിടികൂടി. ഒരു യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തിൽ നിന്നാണ് എം ഡി എം എ പിടികൂടിയത്. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാം ആണ്  സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.

സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. ഇടുക്കി സ്വദേശികളായ  മൂന്ന് പേരും പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ്  ലഹരിവില്പന  നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.  സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങൾ ഊർജിതമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe