പയ്യോളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ അനുസ്മരണ പരിപാടിയായ ‘കൊടക്കാടോർമ്മ 25’ ന് 31 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കൊടക്കാടിൻ്റെ ഓർമ്മദിനമായ ഒക്ടോബർ 29ന് വൈകു. 4 മണിക്ക് ശേഷം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൻ “ശാസ്ത്ര സാങ്കേതിക വിദ്യാ- വികാസവും വരുംകാല കേരളവും“ എന്ന വിഷയത്തിൽ ഡോ. തോമസ് ഐസക് നയിക്കുന്ന സംവാദ പരിപാടി നടക്കും.
ടി.കെ. രുഗ്മാംഗദൻ മാസ്റ്റർ കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ കവിതകളുടെ ആവിഷ്കാരവും സംഗീത നിശയും പരിപാടിയുടെ ഭാഗമാവും.
സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ അജയ ബിന്ദു , ജനറൽ കൺവീനർ ജി.ആർ. അനിൽ എന്നിവരെയും, രക്ഷാധികാരികളായി എം എൽ എ കാനത്തിൽ ജമീല , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ്ചങ്ങാടത്ത്, പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ , തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ടി.പി. ദാമോദരൻ , ടി ചന്തു മാസ്റ്റർ , എം.പി.ഷിബു എന്നിവരെയും തെരഞ്ഞെടുത്തു.