കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി കാസർകോട് 11കാരന് ദാരുണാന്ത്യം

news image
Sep 4, 2026, 3:57 am GMT+0000 payyolionline.in

കാസർകോട് : അംഗൻവാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി 11 വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ് – നീതു ദമ്പതികളുടെ മകൻ അനേക് ആണ് മരിച്ചത്. കാസർകോട് മടിക്കൈ മൂന്നു റോഡ് അംഗൻവാടിക്ക് സമീപം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അനേക്.

​അംഗൻവാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe