കൊയിലണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടി യൂണിറ്റ് ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. ബാലകുറുപ്പ് ഉദ്ഘാടനം ചെയ്തു.
എൻ.കെ. പ്രഭാകരൻ അധ്യക്ഷനായി. എൻ. പുഷ്പരാജൻ, ഇ.വി. പൊന്നമ്മ, കെ. സുകുമാരൻ, ഇബ്രാഹിം തിക്കോടി, കെ. ബാലകൃഷ്ണൻ, ഇ. അശോകൻ, ബാലകൃഷ്ണൻ അണേല, കെ. കുസുമലത, വി.എം. ഇന്ദിര എന്നിവർ സംസാരിച്ചു.