കൊയിലാണ്ടിയിലെ സിവിൽ അഭിഭാഷകൻ കെ.എൻ. ബാലസുബ്രഹ്മണ്യൻ അന്തരിച്ചു

news image
Aug 27, 2023, 3:31 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രഗൽഭ സിവിൽ അഭിഭാഷകനായിരുന്ന കെ എൻ.  ബാലസുബ്രഹ്മണ്യൻ (89) അന്തരിച്ചു. പിതാവും അഭിഭാഷകനും ആയിരുന്ന  കെ. ആർ.നാരായണ അയ്യരുടെ കീഴിൽ 1957 ഇൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 60 വർഷം അഭിഭാഷകവൃത്തി പൂർത്തിയാക്കി. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. കൊയിലാണ്ടിയിലെ ആദ്യത്തെ റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെയും, ടെലിഫോൺ യൂസസ് അസോസിയേഷന്റെയും സ്ഥാപക പ്രസിഡന്റ് ആയിരുന്നു. കോതമംഗലം ക്ഷേത്ര ജീർണ്ണൊധാരണ കമ്മറ്റി സെക്രട്ടറി, ക്ഷേത്രക്കുളം നവീകരണ കമ്മറ്റി രക്ഷാധികാരി,  ശ്രീ നിത്യാനന്ദ ആശ്രമം മുൻ ട്രസ്റ്റി, കോതമംഗലം പുവർ പ്യൂപ്പിൾസ്  എയ്ഡ് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ്, കൊയിലാണ്ടി കോടതി ദ്വൈശദാബ്ദി കമ്മറ്റി രക്ഷാധികാരി എന്നീ നിലകളിൽ സുത്യർഹമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അനവധി ബാങ്കുകളുടെയും  കൊയിലാണ്ടി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സതേൺ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ അഡ്വൈസറും  ആയിരുന്നു.
 ഭാര്യ : പരേതയായ  എം.പി വിജയലക്ഷ്മി. മക്കൾ: കെ.ബി.ശ്യാമള (ബാംഗ്ലൂർ ), അഡ്വക്കേറ്റ് കെ.ബി. ജയകുമാർ ( കൊയിലാണ്ടി), കെ. ബി.പരമേശ്വരൻ ( ചാർട്ടേഡ് അക്കൗണ്ടന്റ്,ബാംഗ്ലൂർ ).  മരുമക്കൾ: വി. ചിദംബരം,
എസ്സ്.  മഹാലക്ഷ്മി, കെ.ആർ. ഭുവനേശ്വരി. സംസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് ശേഷം പുതിയപാലം ബ്രാഹ്മണ സ്മശാനത്തിൽ നടത്തപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe