കൊയിലാണ്ടിയില്‍ മെഗാ തൊഴിൽമേള നടത്തി

news image
Jul 15, 2023, 8:23 am GMT+0000 payyolionline.in
കൊയിലാണ്ടി : നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി കൊയിലാണ്ടി ടൗൺ ഹാളിൽ  തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ സഭയുടെ ഭാഗമായി നടത്തിയ തൊഴിൽ മേളയിൽ  55  വിവിധ സ്ഥാപനങ്ങളും കമ്പനികളും  ആയിരത്തിലേറെ ഉദ്യോഗാർത്ഥികളും പങ്കെടുത്തു.
 തൊഴിൽ മേള  നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷരായ . കെ.ഇ. ഇന്ദിര. കെ.ഷിജു. ഇ.കെ.അജിത് . നിജില പറവക്കൊടി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റംഷിന , ലിമീഷ്. തുഷാര.  രൂപ. ശാലിനി എന്നിവർ ആശംസകളർപ്പിച്ചു.നഗരസഭ സെക്രട്ടറി ഇന്ദു. പി.ശങ്കരി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൻ വിപിന നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe