
കൊയിലാണ്ടി: അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല മോഷ്ടിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Apr 21, 2025, 1:17 am IST
മഹരിഫ് വീട്ടിലെ ഫിറോസിന്റെ വീട്ടിൽ മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഒന്നും കണ്ടെത്താനാകാത്തതിനാൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ നൈസയുടെ കഴുത്തിൽ നിന്നുള്ള അര പവനോളം വരുന്ന സ്വർണ്ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ മാരായ കെ.കെ.എസ്. ജിതേഷ്, മണി, എസ്.സി.പി.ഒ ബിജു വാണിയംകുളം, സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ പരിശോധനയിൽ പങ്കെടുത്തു.