കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തിമിംഗല ശർദ്ദി കണ്ടെത്തി. കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയാണ് വൻതിമിംഗല ശർദ്ദി കണ്ടെത്തിയത്. വൈകിട്ട് 7 മണിയോടെ ഗാലക്സി എന്ന വഞ്ചിയിൽ മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികൾക്കാണ് തിമിംഗല ശർദ്ദി കിട്ടിയത്.
വിലയേറിയ സമുദ്രവസ്തു ലഭിച്ചതിനെ തുടർന്ന് തൊഴിലാളികൾ ഉടൻതന്നെ കൊയിലാണ്ടി ഹാർബറിൽ എത്തി. തുടർന്ന് കോസ്റ്റൽ പോലീസിനെയും കൊയിലാണ്ടി പോലീസിനെയും വിവരം അറിയിച്ചു. ലക്ഷങ്ങൾ വിലവരുന്ന ഈ തിമിംഗല ശർദ്ദി ഫോറസ്റ്റ് അധികാരികൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
