കൊയിലാണ്ടി: യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയ പുരയിൽ അനീഷ് കുമാർ (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇയാൾ കയറിപ്പിടിക്കാൻ ശ്രമിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ ഇന്നലെ8.30 മണിയോടുകൂടിയാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കൊയിലാണ്ടിയിൽ ബസ്സിറങ്ങി ഓട്ടോയിൽ കയറാൻ പോകുന്നതിനിടയിലാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.