കൊയിലാണ്ടി: കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തിയ ഷോർട് ഫിലീം മത്സരത്തിൽ ക്യു.എഫ്.എഫ്.കെ നിർമ്മിച്ച ‘കിഡ്നാപ്’ ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ നിന്നും അവർഡ് ഏറ്റുവാങ്ങി വന്ന കിഡ്നാപ്പിൻ്റെ
അണിയറ ശില്പികളെ വൺ 2 വൺ മീഡിയഅലി അരങ്ങാടത്തിന്റെ നേതൃത്വത്തിൽ സ്നേഹാദരം നൽകി ആദരിച്ചു.
കലാരംഗത്ത് കൊയിലാണ്ടിയിലെ പ്രഗൽഭരായ വിജയൻ ആയാടത്ത്,, രവി വി കെ എന്നിവരും ക്യു എഫ് എഫ് കെ സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
പ്രശാന്ത് ചില്ലയുടെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടിയിൽ നടന്ന ചടങ്ങിന് അലി അരങ്ങാടത്ത് സ്വാഗതവും, ആൻസൻ ജേക്കബ് നന്ദിയും പറഞ്ഞു.