കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്‍റര്‍വ്യൂ 2 ന്

news image
Aug 31, 2024, 6:56 am GMT+0000 payyolionline.in

കൊയിലാണ്ടി: ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഇന്‍ഫൊര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റെം മെയിന്‍റെനന്‍സ് (ഐസിടിഎസ്എം), മള്‍ട്ടിമീഡിയ ആനിമാഷന്‍ ആന്‍റ് സ്പെഷ്യല്‍ എഫക്ട്സ് (എംഎഎസ്ഇ ) , കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റെനന്‍സ് (സിഎച്ച്എന്‍എം) , കമ്പ്യൂട്ടര്‍ ഓപ്പറടര്‍ ആന്‍റ് പ്രോഗ്രാം അസിസ്റ്റന്‍റ് (സിഒപിഎ ) , എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ‍ ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു. എന്‍സിവിടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകര്‍പ്പുകളും സഹിതം 02.09.2024 ന് രാവിലെ 11 30 മണിയ്ക്ക് കൊയിലാണ്ടി ഗവ ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe