കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലെ കെടുകാര്യസ്ഥയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധം

news image
Mar 8, 2024, 11:51 am GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റലിലെ കെടുകാര്യസ്ഥയ്ക്കെതിരെയും ആശുപത്രിയിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ സിഐടിയു കരാർ തൊഴിലാളികൾ കരാർ പുതുക്കാത്തതും ആയി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയം ആശുപത്രിയില്‍ രോഗികളെ അപായപ്പെടുത്തുന്നതുവരെ എത്തി.

ഫെബ്രുവരി 19 ലെ ഡയാലിസിസിന് മുകളിലെ ടാങ്കിൻ്റെ പെപ്പ് മുറിച്ച് വെച്ച് അന്നത്തെ ഡയാലിസിസ് തടസ്സപ്പെടുത്തി രോഗികളെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മറ്റൊരു ദിവസം ഹോസ്പിറ്റലിലെ മൊത്തം പമ്പിങ് സ്റ്റേഷനിലെ ഇലക്ട്രിസിറ്റി കട്ട് ചെയ്ത് ഹോസ്പിറ്റലിലെ പ്രവർത്തനം നിശ്ചലമാക്കാൻ ജീവനക്കാർ തന്നെ ശ്രമിച്ചു.നിലവിൽ കരാർ തൊഴിലാളികൾ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നം നിലനിൽക്കുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത് എല്ലാ കരാർ തൊഴിലാളികളും 179 ദിവസത്തെ ബോണ്ട് വെക്കണം എന്നുള്ള നിയമം നിലനിൽക്കെ 9 മാസം കഴിഞ്ഞിട്ടും പുതുക്കാൻ തയ്യാറായിട്ടില്ല ഇവർക്കുവേണ്ടി സ്ഥലം എംഎൽഎയും കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണും നേരിട്ട് ഇടപെട്ട് ഹോസ്പിറ്റൽ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിജെപി ആരോപിച്ചു.

 

ഗവ:താലൂക്ക് ഹോസ്പിറ്റൽ നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന രോഗകൾക്ക് വേണ്ടി ഭീമമായ തുകയുടെ ലാബ് ടെസ്റ്റുകൾ അനാവശ്യമായി ഡോക്ടർമാർ നിർദേശിക്കുന്നു. ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച സോളാർ സിസ്റ്റം നിലവിൽ ഇല്ല. ആശുപത്രിയിലെ രണ്ട് ആംബുലൻസുകളും കട്ടപ്പുറത്താണ്. കേന്ദ്ര സഹായത്തോടെ ലഭ്യമായ ഓക്സിജൻ പ്ലാൻ്റ് ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. 3 ഷിഫുറ്റുകളിൽ ഡയാലിസിസ് ചെയ്യാൻ സൗകര്യം ഉണ്ടായിട്ടും അതിനു വേണ്ട ജീവനക്കാരെ നിയമിക്കാൻ മുൻസിപ്പാലിറ്റി തയ്യാറായിട്ടില്ല. ഇതിനായി മുൻസിപ്പാലിറ്റ് ഭീമമായ തുക പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചിരുന്നു. മോർച്ചറിയിൽ ഫ്രീസർ പ്രവർത്തന ക്ഷാമമല്ല. ഇതുകാരണം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടാണ്. ഈ വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ആവശ്യപ്പെട്ടു.

 

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ കൗൺസിലറും മണ്ഡലം സെക്രട്ടറിയുമായ കെ കെ വൈശാഖ്  അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ എ വി നിധിൻ കൊയിലാണ്ടി ഏരിയ ജന. സെക്രട്ടറി കെ പി എൽ മനോജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി പ്രീജിത്ത്, മഹിളാമോർച്ച പ്രസിഡണ്ട് സി നിഷ, സി.എം അനൂപ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe