കൊയിലാണ്ടി: കൊയിലാണ്ടി തീരദേശവാസികൾ വലിയ ദുരിതത്തിലാണ്. കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളാകുന്നു. തീരദേശ റോഡിൻ്റെ ഇന്നത്തെ ആവസ്ഥക്ക് കാരണം കടലാക്രമണോ മറ്റ് പ്രകൃതി ദുരന്തങ്ങോളോ അല്ല. പത്ത് വർഷത്തിൽ അധികം ഈ റോഡിൽ യാതൊരു വിധത്തിലുമുള്ള അറ്റകുറ്റ പണികളും നടത്തിയിട്ടില്ല എന്നതാണ് നിലവിലെ അവസ്ഥക്ക് കാരണം. ദീർഘകാലമായി ഈ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന ആവശ്യം കൊയിലാണ്ടി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം ബി ജെ പിയുടെനേതൃത്വത്തിൽ എംഎൽഎ ഓഫീസ് മാർച്ചും സംഘടിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻയാതൊരു ശ്രമങ്ങളും കൊയിലാണ്ടി കാനത്തിൽ ജമീലയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
തീരദേശവാസികൾക്ക് റോഡിലൂടെ കാൽ നട യാത്ര പോലും നിലവിൽ സാധ്യമല്ല എന്ന അവസ്ഥയിൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്. അതിനിടയിലാണ് നവംബർ മാസം 25 ന് ഫിഷറീസ്ടെക്നിക്കൽ സ്കൂളിൽ നിർമിച്ച ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനത്തിനായി കായിക മന്ത്രി അബ്ദുൾ റഹ്മാനെ എത്തും എന്ന് അറിയിച്ചത്.
തീരദേശവാസികൾ ഇങ്ങനെ ദുരിതത്തിലായ അവസ്ഥയിൽ ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘാടനം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചതിന് ശേഷം നടത്തണം എന്ന് ബി ജെ പി ഉദ്ഘാടന ചടങ്ങ് സംഘാടക സമിതി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ഘാടന പരിപാടിയുമായി ഇനിയും മുന്നോട്ട് പോയാൽ പരിപാടി ബഹിഷ്കരിക്കുമെന്ന് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി എം.എൽ എ ഓഫീസിനെ അറിയിച്ചു.
തീരദേശ റോഡിൻ്റെ ദുരിതം അനുഭവിക്കുന്നവരെ ബിജെ പി കൊയിലാണ്ടി നേതാക്കൾ സന്ദർശിച്ചു. ജില്ലാ ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജന സെക്രട്ടറി അഡ്വ എ.വി നിധിൻ , കെ വി സുരേഷ്, ഒ മാധവൻ, ടി പി പ്രീജിത്ത് , അനൂപ് സി.എം, കെ കെ.പി എൽ മനോജ്എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.