കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്ത സേനാംഗങ്ങൾക്ക് അഗ്നി സുരക്ഷാ സേനയുടെ സഹകരണത്തിൽ പരിശീലനം നൽകി. നഗരസഭയുടെ അണേല കണ്ടൽ മ്യൂസിയത്തിൽ നടന്ന പരിശീലനക്കളരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരൻ അധ്യക്ഷത വഹിച്ചു.
ഫയർസ്റ്റേഷൻ ഓഫീസർ പി.കെ.ശരത്, സിവിൽ ഡിഫൻസ് ടീം അംഗം കെ.എം.ബിജു, മെയ്ത്ര ഹോസ്പിറ്റൽ ഫസ്റ്റ് എയ്ഡ് ടീമംഗങ്ങളായ താഹ മുഹമ്മദ്, ഉണ്ണിമായ എന്നിവർ ദുരന്തനിവാരണ ക്ലാസ്സുകൾ നൽകി. നസീബ് ജലീൽ, നഗരസഭ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർമാരായ എ.പി.സുരേഷ്, കെ.റിഷാദ്, ജെമീഷ് മുഹമ്മദ് എന്നിവർ പരിശീലനം കോഡിനേറ്റ് ചെയ്തു. 50-ഓളം വരുന്ന സേനാംഗങ്ങൾക്ക് പരിശീലനത്തോടൊപ്പം ദുരന്തനിവാരണ ഉപകരണങ്ങൾ വിതരണം ചെയ്തു.