കൊയിലാണ്ടി : പാലക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം നാലുപേർക്ക് പരിക്ക്.
പാലക്കുളം പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
ഇരുദിശയിൽ നിന്നും വരുകയായിരുന്നു കാറുകൾ. സുസുകി എർട്ടിഗ കാർ ഫോക്സ്വാഗൺ വിർട്ടസ് കാറിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം.
പ്രഭാസ് (39 , പയ്യാനക്കൽ ), അവിനാശ് (24 , പാലാഴി ), ബബീഷ് ( 27 , കുണ്ടായിത്തോട് ), അഭിനവ് (24 , കുണ്ടായിത്തോട് ), എന്നിവർക്കാണ് പരിക്കേറ്റത്
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോടേക്ക് റെഫർ ചെയ്തു.
വീഡിയോ 👇