കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും ഓണാഘോഷം

news image
Aug 24, 2023, 2:55 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും  കോടതി ജീവനക്കാരുടെയും അഭിഭാഷക ക്ലാർക്ക് മാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  കോടതിയിലെ വിവിധ  വിഭാഗങ്ങൾക്കിടയിൽ പൂക്കള മത്സരവും തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
പരിപാടികളിൽ സബ് ജഡ്ജ്  വിശാഖ്,  രവീണ നാസ്, മജിസ്ട്രേറ്റ്  അജി കൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ജതീഷ് ബാബു, സെക്രട്ടറി അഡ്വക്കേറ്റ് പ്രഭാകരൻ സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ, ക്ലർക്ക് അസോസിയേഷൻ പ്രസിഡൻറ് രവീന്ദ്രൻ, സെക്രട്ടറി എ. മോഹനൻ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe