കൊയിലാണ്ടി റോട്ടറി ക്ലബ്‌ സൗജന്യമായി വീൽചെയറുകൾ നൽകി

news image
Dec 18, 2022, 12:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സൗജന്യമായിവീൽ ചെയറുകൾ നൽകി. കൊയിലാണ്ടി റോട്ടറി പ്രസിഡന്റ്‌ സി. സി ജിജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊയിലാണ്ടി ഭിന്നശേഷി അങ്കണവാടി ഉൾപ്പടെ വിവിധ പാലിയേറ്റീവ് സെന്ററുകൾക്ക് 5 വീൽ ചെയറുകളാണ് നൽകിയത്. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ :ഹരികൃഷ്ണൻ നമ്പ്യാർ വീൽ ചെയർ പ്രതിനിധികൾക്ക് കൈമാറി.

ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ പ്രൊഫസർ കാവുംവട്ടം വാസുദേവന് വൊക്കേഷണൽ എക്സലൻസ് അവാർഡും മികച്ച അധ്യാപകനുള്ള നേഷൻ ബിൽഡർ അവാർഡ് നടുവത്തുർ ഈസ്റ്റ്‌ എൽപി സ്കൂൾ അദ്ധ്യാപകൻ ഷിജിത് എന്നിവർക്ക് നൽകി. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബിഷ് കുമാർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രജിത്. വി എന്നിവർ ആശംസകൾ അറിയിച്ചു.റോട്ടറി ക്ലബ്‌ സെക്രട്ടറി സുഗതൻ. ടി നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe