കൊയിലാണ്ടിയില്‍ ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 16, 2024, 11:18 am GMT+0000 payyolionline.in

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.


കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രെട്ടറി ബാബു പി പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ: വി പി മുഹമ്മദലി അധ്യക്ഷം വഹിച്ചു. പ്രമുഖ ആയുർവേദ ഫിസിഷ്യനും, ചൈൽഡ് മെന്റൽ ഹെൽത്ത് കൺസൾട്ടന്റുമായ ഡോ.രാഹുൽ ആർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ആശംസകൾ നേർന്നു സംസാരിച്ചു.

2023 -24 വർഷത്തെ എല്‍എസ്എസ് ,യുഎസ്എസ് ,എസ്എസ്എല്‍സി ,പ്ലസ് റ്റു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനം ഡോ.ശുഭ സൗമ്യേന്ദ്രനാഥ്,ഡോ.പ്രദീപൻ ,മുൻ ഭാരവാഹികളായ ഹരിദാസ് എ പി ,കുഞ്ഞിക്കണാരൻ ,പ്രമേശൻ കെ കെ തുടങ്ങിയവർ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe